ആലുവയിൽ അപകടം; സ്‌കൂട്ടർ യാത്രികൻ മരിച്ചു

accident tipper lorry hit mother child

ആലുവയിൽ അമിതവേഗതയിൽ പാഞ്ഞ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. അങ്കമാലി സ്വദേശി വിൽസാണ് മരിച്ചത്. ആലുവ അമ്പാട്ട് കാവിനടുത്താണ് അപകടം.

അപകടത്തിന് കാരണമായ ബസ് പോലീസ് പിടിച്ചെടുത്തു. അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ ഡ്രൈവർ രക്ഷപ്പെട്ടിരുന്നു.

എറണാകുളം-ആലുവ പാതയിൽ മെട്രോ നിർമ്മാണം നടക്കുന്നുണ്ടെന്നതിനാൽ അമിത വേഗത്തിൽ സഞ്ചരിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ സ്വകാര്യബസ്സുകൾ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നാണ് യാത്ര്കകാർ പറയുന്നത്.

NO COMMENTS

LEAVE A REPLY