നൂറ് രൂപയ്ക്ക് മുകളിലുള്ള എല്ലാ നോട്ടുകളും നിരോധിക്കാന്‍ ഹര്‍ജി

നൂറ് രൂപയ്ക്ക് മേലുള്ള എല്ലാ നോട്ടുകളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനും ബിജെപി വക്താവുമായ അശ്വിനി കുമാറാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അഴിമതി കുറയ്ക്കാനും ഭീകരവാദം നിയന്ത്രിക്കാനുമാണ് ഇത് നിരോധിക്കേണ്ടത് എന്നാണ് ഇദ്ദേഹത്തിന്റെ വാദം.
കസ്റ്റംസ്, എക്സൈസ് തീരുവകളൊഴികെ എല്ലാ പ്രത്യക്ഷ പരോക്ഷ നികുതികളും എടുത്തുകളയണമെന്നും ഹര്‍ജിയിലുണ്ട്. പണമിടപാടുകള്‍ 5000 രൂപയായി നിജപ്പെടുത്തണമെന്നും, ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഇല്ലാതാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY