മന്ത്രിയുടെ ശബ്ദം അനുകരിച്ചു; ഇപ്പോൾ പോലീസ് പിടിയിൽ

arrest kathirur manoj murder case action against police parappanangadi murder case husband arrested

മന്ത്രിയുടെ ശബ്ദം അനുകരിച്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ മിമിക്രിക്കാരൻ അറെസ്റ്റിൽ. തമിഴ്‌നാട് വൈദ്യുതി മന്ത്രി പി തങ്കമണിയുടെ ശബ്ദം അനുകരിച്ച് തെർമ്മൽ പവർ യൂണിറ്റിലെ ജീവനക്കാരെയാണ് ഇയാൾ സ്ഥലം മാറ്റിയത്.

ഡിണ്ടിഗൽ സ്വദേശിയായ സവാരി മുത്തുവാണ് മന്ത്രിയെ പോലും തോൽപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ ശബ്ദമുപയോഗിച്ച് ഒടുവിൽ അറെസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടാണ് മുത്തു സേലം പോലീസിന്റെ പിടിയിലാകുന്നത്.

ഒരു മാസം മുമ്പ് തെർമ്മൽ യൂണിറ്റിലെ അസിസ്റ്റന്റ് എഞ്ചിനിയർ ജയകുമാറിനെ പവർ പ്രൊഡക്ഷൻ യൂണിറ്റിന്റെ കൽക്കരി വിഭാഗത്തിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട് മന്ത്രിയുടെ ശബ്ദം ഉദ്യോഗസ്ഥരെ തേടിയെത്തിയത്.

എന്നാൽ കൽക്കരി വിഭാഗത്തിൽ ജോലി കൃത്യമായി ചെയ്യാനാകാതെ സസ്‌പെൻഷനിലായ എഞ്ചിനിയർ മന്ത്രിയെ കാണാനെത്തിയപ്പോഴാണ് മിമിക്രി വിവരം മന്ത്രിയടക്കം അറിയുന്നത്. തന്റെ പേരിൽ തട്ടിപ്പ് നടന്നതിനാൽ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കോൾ ലിസ്റ്റ് പരിശോധിച്ച അന്വേഷണ സംഘം സവാരി മുത്തുവാണ് ഇതിന് പിറകിലെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷിച്ചപ്പോഴാണ് മുത്തു മന്ത്രിയുടെ ശബ്ദം അനുകരിച്ച് ഒരുമാസത്തിനിടെ 28 പേരെ സ്ഥലം മാറ്റിയതായി കണ്ടെത്തിയത്. ഇതിന് പിറകിൽ മറ്റേതെങ്കിലും സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.

Mimicry artist mimics TN minister’s voice to transfer officials

NO COMMENTS

LEAVE A REPLY