നഗ്രോഡ ഭീകരാക്രമണം-കൊല്ലപ്പെട്ടത് ഏഴ് സൈനികര്‍

terrorist attack

ഇന്നലെ പുലര്‍ച്ച നഗ്രോഡ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഓഫീസര്‍മാരടക്കം ഏഴ്പേരാണ് കൊല്ലപ്പെട്ടത്.മേജര്‍മാരായ ഗോസാവി കുനാല്‍ മന്നാദിര്‍, അക്ഷയ് ഗിരീഷ് കുമാര്‍, ഹവില്‍ദാര്‍ സുഖ് രാജ്, ലാന്‍സ് നായിക് കാദം സംഭാജി യെഷോവത്രോ, രാഘവേന്ദ്ര സിംഗ്, റൈഫിള്‍മാന്‍ അസിംറായ് എന്നിവരാണ് വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍. ഏഴാമത്തെ ആളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചു.

ഭീകരര്‍ ഒളിച്ച കെട്ടിടത്തിലുണ്ടായിരുന്ന കുട്ടികളടക്കമുള്ളവരെ സുരക്ഷിതമായി മോചിപ്പിച്ചതായി സൈന്യം അറിയിച്ചു.

nagroda terrorist attack,jammu and kashimr, army camp, pakistan

NO COMMENTS

LEAVE A REPLY