സിനിമാ പ്രദർശനത്തിന് മുമ്പ് തിയേറ്ററിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന് സുപ്രീം കോടതി

ഇന്ത്യയിലെ എല്ലാ തിയേറ്ററുകളും സിനിമ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം കേൾപ്പിക്കണമെന്നും തിയേറ്ററിലുള്ള മുഴുവൻ ആളുകളും എഴുനേറ്റ് നിന്ന് ദേശീയഗാനത്തെ ബഹുമാനിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ഇന്നത്തെ ജനങ്ങൾക്ക് ദേശീയ ഗാനം എങ്ങനെ ചൊല്ലണമെന്ന് പോലും അറിയില്ല. അത് ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്, കോടതി പറഞ്ഞു. ദേശീയ ഗാനത്തിനൊപ്പം ദേശീയപതാക സ്ക്രീനിൽ പ്രദർശിപ്പിക്കണമെന്നും കോടതി.
കോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് 10 ദിവസം സമയം കോടതി നൽകിയിട്ടുണ്ട്. എന്റർടെയിൻമെന്റ് ടി വി പരിപാടികളിൽ ദേശീയഗാനം ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു.
Play national anthem in all cinemas before film screening
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here