കെഎം മാണിയ്ക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

0
40
k m mani congress(m), election, km mani

വിജിലൻസിന്റെ ത്വരിതന്വേഷണത്തിൽ മുൻ ധനകാര്യമന്ത്രി കെ എം മാണിയ്ക്ക് ക്ലീൻ ചിറ്റ്. വിജിലൻസ് അന്വേഷിച്ച മൂന്ന് കേസുകളിലും മാണി കുറ്റക്കാരനല്ലെന്ന് അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.

കെഎസ്എഫ്ഇ നിയമനം, ഗവ.പ്ലീഡർമാരുടെ നിയമനം, കോട്ടയത്ത് നടന്ന സമൂഹം വിവാഹം എന്നിവയിൽ തിരുമറി നടത്തിയെന്നാരോപണങ്ങളിലാണ് വിജിലൻസ് ത്വരിതാന്വേഷണം നടത്തിയത്.

കെഎസ്എഫ്ഇ നിയമനങ്ങളിൽ മൂന്ന് ലക്ഷം രൂപ കൈക്കുലി വാങ്ങിയെന്നും ഗവ.പ്ലീഡർമാരുടെ നിയമനത്തിൽ 5 മുതൽ 10 ലക്ഷം രൂപ വരെ കൈക്കൂലിയായി സ്വീകരിച്ചുവെന്നും ആയിരുന്നു പരാതി.

കേരള കോൺഗ്രസ് എം കോട്ടയത്ത് നടത്തിയ സമൂഹ വിവാഹത്തിൽ ഉപയോഗിച്ചത് ബാർലൈസൻസ് അനുവദിക്കാനായി വാങ്ങിയ കോഴപ്പണമാണെന്നും ആരോപിച്ചാണ് വിജിലൻസിൽ പരാതി നൽകിയിരുന്നത്.

പരാതിക്കാരന് എതിർവാദമുന്നയിക്കാൻ ഡിസംബർ നാലിന് വീണ്ടും കോടതിയെ സമീപിക്കാമെന്നും തിരുവനന്തപുരം വിജിലൻസ് കോടതി വ്യക്തമാക്കി.

clean chit to k m mani

NO COMMENTS

LEAVE A REPLY