കാസർഗോഡ് 20 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

currency abandoned

മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിൽ 20 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മുംബെയിൽ നിന്ന് കാസർഗോഡേയ്ക്ക് കടത്തുകയായിരുന്ന, നിരോധിച്ച നോട്ടുകളാണ് പിടികൂടിയത്.

കാസർഗോഡ് സ്വദേശി അബ്ദുൾ ഗഫൂർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനക്കിടയിൽ കർണ്ണാടകയുടെ സ്‌റ്റേറ്റ് ബസിൽ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹരിദാസൻ പാലക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ ടോണി .എസ് .ഐസക്ക്, അസി. എക്‌സൈസ്സൻസ്‌പെക്ടർ (ഗ്രേഡ്) ചന്തുക്കുട്ടി നായർ, പ്രിവന്റീവ് ഓഫീസർ വി.വി.സന്തോഷ് കുമാർ ‘സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രതീപ്, ഹമീദ് എന്നിവരാണ് സംഘത്തിലുള്ള മറ്റ് ഉദ്യോഗസ്ഥർ.

NO COMMENTS

LEAVE A REPLY