പണം ലഭിച്ചില്ല; പെൻഷനും ശമ്പളവും മുടങ്ങും

demonetisation issue

മാസശമ്പളം, പെൻഷൻ എന്നിവ നൽകാനായി റിസർവ്വ് ബാങ്കിനോട്‌ ആവശ്യപ്പെട്ട ആയിരം കോടി രൂപ പണമായി ലഭിച്ചില്ല. പകരം ലഭിച്ചത് 500 കോടി രൂപ. ഇതോടെ ട്രഷറി, ബാങ്ക് എന്നിവിടങ്ങളിലൂടെ നൽകുന്ന ശമ്പളം, പെൻഷൻ എന്നിവ മുടങ്ങും.

മുഴുവൻ ആളുകൾക്കും ശമ്പളം നൽകാൻ ഈ തുക മതിയാകില്ല എന്നതാണ് സംസ്ഥാനം ഇപ്പോൾ നേരിടുന്ന പ്രതിസന്ധി. ഇതേ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ധനകാര്യമന്ത്രി അടിയന്തിര വാർത്താ സമ്മേളനം വിളിച്ചു. ഉയർന്ന ശമ്പളക്കാരെ യായിരിക്കും നോട്ട് പ്രതിസന്ധി കൂടുതൽ ബാധിക്കുക.

NO COMMENTS

LEAVE A REPLY