മെട്രോയാത്രയ്ക്ക് ഇളവുകിട്ടാനും വഴിയുണ്ട്

kochi metro

കൊച്ചി മെട്രോവണ്‍ മൊബൈല്‍ ആപ്പും, സ്മാര്‍ട് കാര്‍ഡും ഉപയോഗിക്കുന്നവര്‍ക്ക് യാത്രാകൂലിയില്‍ പ്രത്യേക ഇളവ്.
ഡല്‍ഹിയില്‍ സ്മാര്ട് കാര്‍ഡുള്ളവര്‍ക്ക് അവിടെ മെട്രോ യാത്രയ്ക്ക് ഒരു രൂപയുടെ ഇളവാണ് നല്‍കിയിരിക്കുന്നത്. കൊച്ചി മെട്രോയിലും സമാനമായ ഇളവുകള്‍ നല്‍കുമെന്നാണ് സൂചന.
10രൂപയാണ് മെട്രോയിലെ ഏറ്റവും കുറഞ്ഞ യാത്രാകൂലി. രണ്ട് കിലോമീറ്റര്‍ വരെയാണ് ഈ തുകയ്ക്ക് യാത്ര ചെയ്യാനാവുക. ആലുവമുതല്‍ പേട്ടവരെയാത്ര ചെയ്യാന്‍ 60രൂപയാണ് വേണ്ടത്.

കൊച്ചി മെട്രോയുടെ യാത്രാനിരക്കുകൾ
♦ 10 രൂപയാണ് മിനിമം യാത്രാക്കൂലി.
♦ രണ്ടു കിലോമീറ്റർ വരെ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം.
♦ ആലുവയിൽ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്.
♦ 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർ വരെ യാത്ര ചെയ്യാം.
♦ 10 കിലോമീറ്റർ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം.
♦ 40 രൂപയുടെ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്.
♦ 50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് നിരക്കുകളുടെ ക്രമീകരണം
ഡൽഹിയിൽ ചേർന്ന കെഎംആർഎലിന്റെ ഡയറക്ടർ ബോർഡ് യോഗമാണ് നിരക്കുകൾ നിശ്ചയിച്ചത്.

kochi metro fare, kochi, ticket rates, minimum charge, 10

NO COMMENTS

LEAVE A REPLY