കോപൈസയുണ്ട് തേഞ്ഞിപ്പാലത്തുകാര്‍ക്കിനി പൈസ വേണ്ട (മൊബൈലുണ്ടെങ്കില്‍)

ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും ഉണ്ട് തേഞ്ഞിപ്പാലത്തുകാര്‍ക്കിനി പൈസ വേണ്ട. നോട്ടും ചില്ലറയും ഇനി ഇവരെ ബാധിക്കുന്ന പ്രശ്നവുമല്ല.
തേഞ്ഞിപ്പാലം സഹകരണ റൂറല്‍ ബാങ്ക് തയ്യാറാക്കിയ കോപൈസ ആപ്ലിക്കേഷന്‍ വഴിയാണ് ഇവിടെ പണമിടപാട്. ഓട്ടോറിക്ഷകളിലും കടകളിലും ഈ ആപ്പ് ഉപയോഗിച്ച് പണം നല്‍കാം. പക്ഷേ പൈസ കൊടുക്കുന്ന ആള്‍ക്കും വാങ്ങുന്ന ആള്‍ക്കും തേഞ്ഞിപ്പാലം റൂറല്‍ സഹകരണ ബാങ്കില്‍ അക്കൗണ്ട് വേണം. ഒരു ദിവസം 10,000രൂപയുടെ ഇടപാട് വരെ നടത്താം.
സ്മാര്‍ട്ട് ഫോണുള്ള ഉപഭോക്താവിന് കടകളിലും ഓട്ടോയിലും പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം കൈമാറാം. സാധാരണ ഫോണുള്ളവര്‍ക്ക് പാസ് വേര്‍ഡ് നല്‍കിയും പണം കൈമാറാം. പണം കൈമാറിയാല്‍ ഉടന്‍ വിവരം മെസേജായി മൊബൈലുകളിലെത്തും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

NO COMMENTS

LEAVE A REPLY