റെയില്‍വേ സ്റ്റേഷനുകളില്‍ ഡിജിറ്റലായി പണം സ്വീകരിക്കാന്‍ സംവിധാനം

രാജ്യത്തെ റെയില്‍വേസ്റ്റേഷനുകളില്‍ ഡിജിറ്റലായി പണം സ്വീകരിക്കാന്‍ സംവിധാനം ഒരുങ്ങുന്നു.  12,000  ടിക്കറ്റ് കൗണ്ടറുകള്‍ ഡിസംബര്‍ 31 ഓടെ ഡിജിറ്റല്‍ പണം സ്വീകരിക്കാന്‍ സജ്ജമാകും.  എസ്ബിഐ, ഐസിഐസിഐ എന്നീ ബാങ്കുകളോട് ഇത് ആവശ്യപ്പെട്ടിട്ടുണ്ട്. 15,000പിഒഎസ് മിഷ്യനുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
നഗരത്തിലെ ടിക്കറ്റ് കൗണ്ടറുകളിലാണ് ഇവ സ്ഥാപിക്കുക. സോണല്‍, ഡിവിഷന്‍ ഓഫീസുകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി കഴിഞ്ഞു.

NO COMMENTS

LEAVE A REPLY