പോലീസിനെ പിന്‍വലിക്കാതെ സെക്രട്ടറിയേറ്റില്‍ നിന്ന് ഇറങ്ങില്ല- മമത

mamata-banerjee

സംസ്ഥാനത്തെ രണ്ടു ടോള്‍ബൂത്തുകളില്‍ വിന്യസിച്ച സൈനികരെ പിന്‍വലിക്കാതെ ഓഫിസ് വിട്ട് പുറത്തിറങ്ങില്ലെന്ന് ഭീഷണി മുഴക്കിയ മമത ഇപ്പോഴും സെക്രട്ടേറിയറ്റിലെ ഓഫിസില്‍ തന്നെ!
പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ ദന്‍കുനി, പല്‍സിത് എന്നിവിടങ്ങളിലെ ടോള്‍ബൂത്തുകളിലാണ് അടുത്തിടെ സൈനികരെ വിന്യസിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതി കൂടാതെയുള്ള കേന്ദ്രത്തിന്‍െറ ഈ തീരുമാനം ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനുമെതിരാണെന്ന് മമത ആരോപിക്കുന്നു. ഇവിടെയെന്താ അടിയന്തരാവസ്ഥയാണോ? സൈനികരെ ഉപയോഗിച്ച് മോക്ഡ്രില്‍ നടത്താന്‍പോലും സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതി വേണം. പിന്നെയെങ്ങനെയാണ് സംസ്ഥാനത്തിന്‍െറ അനുമതി തേടാതെ സൈനികരെ വിന്യസിക്കുക? എനിക്ക് സെക്രട്ടേറിയറ്റിലിരുന്നാല്‍ സൈന്യം ടോള്‍ബൂത്തില്‍ കാവല്‍നില്‍ക്കുന്നത് കാണാം. അവരെ അവിടന്ന് മാറ്റിയാലല്ലാതെ ഞാന്‍ ഇവിടെനിന്ന് ഇറങ്ങില്ല’’ -എന്നാണ് മമതയുടെ പക്ഷം

NO COMMENTS

LEAVE A REPLY