നാഡ തമിഴ്നാട്ടിലെത്തി. കനത്ത മഴ

nada cyclone

നാഡ തമിഴ്നാട് തീരം തൊട്ടു. കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നാഡ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ പുതുച്ചേരി, ചിദംബരം പ്രദേശത്ത് വീശിയടിയ്ക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ചെന്നെയ്ക്ക് 600 കിലോമീറ്റർ കിഴക്കും ശ്രീലങ്കയ്ക്ക് 400 കിലോമീറ്റർ കിഴക്കുമായി ശക്തിപ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് തീരത്തോട് അടുത്തുകൊണ്ടിരുന്നത്. മീൻപിടിക്കാനിറങ്ങിയവർ എത്രയും പെട്ടന്ന് കരയിലേക്ക് കയറണമെന്ന നിർദ്ദേശം നൽകി ഇന്നലെ തന്നെ നല്‍കിയരുന്നു. കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പുണ്ട്.

nada, cyclone, tamilnadu

NO COMMENTS

LEAVE A REPLY