Advertisement

ഷാര്‍മിള ആലുക്കാസില്‍ നിന്ന് ഏഴ് കിലോ സ്വര്‍ണ്ണം കടത്തിയതിങ്ങനെ!!

December 2, 2016
Google News 0 minutes Read

സെപ്തംബര്‍ 20ന് അങ്കമാലിയിലെ ആലുക്കാസ് ഷോറൂമില്‍ നിന്ന് ജീവനക്കാരുടെ സഹായത്തോടെ 900പവന്‍ തട്ടിയ ഷാര്‍മ്മിള ഇന്ന് കോടതിയില്‍ കീഴടങ്ങി. സിനിമാ കഥകളെ വെല്ലുന്ന രീതിയിലായിരുന്നു ഷാര്‍മ്മിളയുടെ ഓപ്പറേഷന്‍.
ഷര്‍മ്മിള ജുവലറിയിലെത്തി സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ചെക്ക് നല്‍കുകയായിരുന്നു പതിവ്. സ്വര്‍ണ്ണവുമായി പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ ബാര്‍കോഡ് പ്രതികളായ ജീവനക്കാര്‍ മുറിച്ച് സ്റ്റോക്കില്‍ വക വയ്ക്കും. മാത്രമല്ല ക്ലിയറന്‍സിന് അയച്ച ചെക്ക് ക്ലിയര്‍ ചെയ്യേണ്ടെന്ന് പിന്നീട് വിളിച്ച് പറയുകയും ചെയ്യും.ക്ലിയറിങിന് അയച്ചു എന്ന രേഖയുണ്ടാക്കിയ ശേഷമാണ് ബാങ്കിലേക്ക് വിളിച്ചിരുന്നത്. ദിവസേനെ സ്റ്റോക്ക് ക്ലിയര്‍ ചെയ്തിരുന്നത് ഷാര്‍മ്മിളയെ സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച ജുവലറി ജീവനക്കാരായിരുന്നു.ജ്വല്ലറി മാനേജറും മൂന്ന് ജീവനക്കാരുമാണ് ഷാര്‍മ്മിളയെ സഹായിച്ചിരുന്നത്

രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഷാര്‍മ്മിളയും കൂട്ടാളികളും ചേര്‍ന്ന് ജുവലറിയില്‍ നിന്ന് തട്ടിയത്. 2016മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള അഞ്ച് മാസത്തിനകത്ത് വച്ചാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നത്. . ഇവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷാര്‍മ്മിള അങ്കമാലി മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്.

ഷാര്‍മ്മിള രാജീവ് എന്നും ഷാര്‍മ്മിള രവികുമാര്‍ എന്ന പേരിലുമാണ് ഇവര്‍ അറിയപ്പെടുന്നത്. കടത്തിയ സ്വര്‍ണ്ണം വില്‍പ്പന നടത്താനും ഷാര്‍മ്മിളയാണ് വില്‍പ്പന നടത്താന്‍ സഹായിച്ചതും. ഈ തുക ഇവര്‍ പങ്കിട്ടെടുക്കുകയാണ് പതിവ്. അങ്കമാലി തുറവൂരിലായിരുന്നു ഷാര്‍മ്മിള താമസിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here