ഹീ-മാൻ ഇറങ്ങിയിട്ട് 33 വർഷം തികയുന്നു

today marks 33 birthday of he-man

ഓർമ്മയില്ലേ ചെറുപ്പത്തിൽ നാം കമ്പോ, വടിയോ കയ്യിൽ പിടിച്ചിട്ട് ‘ഐ ഹാവ് പവാാാാർ’ എന്ന ഉറക്കെ വിളിച്ചുകൂവുന്നത് ?? ‘ഹീ-മാൻ ആന്റ് ദി മാസ്റ്റേഴ്‌സ് ഓഫ് യൂണിവേഴ്‌സ്’ എന്ന കാർട്ടൂണിലെ കേന്ദ്രകഥാപാത്രമായിരുന്ന ‘ഹീ-മാനെ’ നാം അനുകരിക്കുന്നത് ഇങ്ങനെയായിരുന്നു.

ഗ്രെയ്‌സ് കൊട്ടാരം ദുഷ്ടനായ സ്‌കെലിറ്റണിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി നിരന്തരം പൊരുതുന്ന ഹീ-മാനെയും വളർത്തു മൃഗമായ ‘ബാറ്റിൽ ക്യാറ്റ്’ എന്ന കടുവയെയും നാം എങ്ങനെ മറക്കാനാണ് ??

Subscribe to watch more

1983 ൽ ആദ്യമായി ടെലിവിഷൻ സ്‌ക്രീനിൽ എത്തുന്ന ഹീ-മാൻ എന്ന കാർട്ടൂൺ 90 കളിലെ ബാല്യങ്ങളെ വിസ്മയിപ്പിക്കുകയും, തിന്മയുടെ മേൽ നന്മ വിജയിക്കുമെന്നുള്ള സന്ദേശം കുഞ്ഞു മനസ്സികളിൽ ഊട്ടിയുറപ്പിക്കുകയും ചെയ്തു.

റോജർ സ്വീറ്റ് എന്ന ഡിസൈനർ രൂപം കൊടുത്ത ഹീ-മാൻ നിർമ്മിച്ചിരിക്കുന്നത് ഫിലിമേഷനാണ്.

today marks 33 birthday of he-man

NO COMMENTS

LEAVE A REPLY