പെരുമ്പാവൂരിൽനിന്ന് രണ്ട് ലക്ഷം രൂപയുടെ പിൻവലിച്ച നോട്ടുകൾ പിടിച്ചെടുത്തു

currency abandoned

പെരുമ്പാവൂരിൽ രണ്ട് ലക്ഷം രൂപയുടെ പിൻവലിച്ച നോട്ടുകൾ പിടിച്ചെടുത്തു. തടിക്കച്ചവട ഇടനിലക്കാരനായ മൂവാറ്റുപുഴ സ്വദേശി ഷാജിയിൽനിന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പിൻവലിച്ച നോട്ടുകൾ പിടിച്ചെടുത്തത്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് പണവുമായി ഇയാൾ പിടിയിലായത്.

പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ ആദായനികുതി വകുപ്പ് ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂരിലെ തടിവ്യവസായത്തിന്റെ മറവിൽ വ്യാപകമായി പിൻവലിച്ച നോട്ടുകൾ കൈമാറ്റം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയത്.

NO COMMENTS

LEAVE A REPLY