പ്രധാനമന്ത്രിയെ കിട്ടി വെറും 500 രൂപയ്ക്ക്

Jio could face fine

അനുമതിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്ത കേസിൽ ജിയോയ്‌ക്കെതിരായ നിയമ നടപടികൾ അവസാനിപ്പിക്കാൻ നീക്കം.

500 രൂപ പിഴയടച്ച് കേസ് അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

Read More : മോഡി റിലയൻസ് മോഡലോ ഇന്ത്യൻ പ്രധാനമന്ത്രിയോ

പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നത് എതിർത്തുകൊണ്ടുള്ള 1950 ലെ നിയമം അനുസരിച്ചാണ് 500 രൂപ പിഴ ഈടാക്കി കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.

പത്രങ്ങളിലും ചാനലുകളിലും പ്രധാനമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ചാണ് റിലയൻസ് ജിയോ സിമ്മുകളുടെ പരസ്യം നൽകിയത്. ഇത് വൻ പ്രതിഷേധങ്ങൾക്കും അരോപണങ്ങൾക്കും കാരണമായിരുന്നു.

Jio could face Rs 500 fine for using PM Modi’s pic in ad

NO COMMENTS

LEAVE A REPLY