മൈജി ഉദ്ഘാടനത്തിന് എത്തിയത് മലയാളത്തിലെ മിന്നും താരങ്ങൾ

myg inauguration

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ് എന്ന് അവകാശപ്പെടുന്ന മൈജിയുടെ ഉദ്ഘാടനത്തിനെത്തിയത് മലയാള സിനിമയിലെ മിന്നും താരങ്ങൾ.

മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലിനൊപ്പം, ഹണി റോസ്, മിയ ജോർജ്ജ്, സിജോയ് വർഗ്ഗീസ്, എന്നിവരും ഉദ്ഘാടനത്തിന് എത്തി.

മൈജിയുടെ പാലാരിവട്ടം ഷോറൂമിന്റെ ഉദ്ഘാടനത്തിലാണ് താരങ്ങൾ പങ്കെടുത്തത്. പാലാരിവട്ടത്തിന് പുറമേ കോതമംഗലം, പെരുമ്പാവൂർ എന്നീ സ്ഥലങ്ങളിലെ മൈജി ഷോറൂമുകളുടെ ഉദ്ഘാടനവും ഇന്നായിരുന്നു.

myg inauguration

പെരുമ്പാവൂരിലെ മൈജി ഷോറൂം നടി മിയ ജോർജ്ജ് ഉദ്ഘാടനം ചെയ്തപ്പോൾ നടൻ സിജോ വർഗീസും, ഹണി റോസും കോതമംഗലത്തെ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പിന്നീട് മൂവരും പാലാരിവട്ടത്തെത്തി ഫഹദ് ഫാസിലിനൊപ്പം പാലാരിവട്ടം ഷോറൂം ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂരിലും കോതമംഗലത്തും 10:30 നും, പാലാരിവട്ടത്ത് 12:30 നും ആയിരുന്നു ഉദ്ഘാടനം.

ഉദ്ഘാടനത്തിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

myg inauguration

NO COMMENTS

LEAVE A REPLY