ഒടുവിൽ നൗഷാദിന്റെ കുടുംബത്തിന് നീതി ലഭിച്ചു

noushad

ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിൽ മാൻഹോളിൽ കുടുങ്ങി ജീവൻ നഷ്ടമായ ഓട്ടോ ഡ്രൈവർ നൗഷാദിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി ലഭിച്ചു. നൗഷാദ് മരിച്ച് ഒരു വർഷം കഴിഞ്ഞാണ് ഭാര്യ നഫ്രീനയ്ക്ക് ജോലി ലഭിക്കുന്നത്. റവന്യൂ വകുപ്പിൽ ക്ലർക്കായാണ് നിയമനം.

വെള്ളിയാഴ്ചയാണ് സർക്കാർ ഉത്തരവ് പുറത്ത് വന്നത്. 2015 നവംബർ 26ന് കോഴിക്കോട് മാൻഹോളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിലാണ് നൗഷാദ് മരിച്ചത്.

NO COMMENTS

LEAVE A REPLY