മാള്‍ട്ടപ്പനി വീണ്ടും

brucellosis disease

തൃശ്ശൂര്‍ വെറ്റിനറി സര്‍വകലാശാലയുടെ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ വീണ്ടും മാള്‍ട്ടപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഇതെ തുടര്‍ന്ന് ഏഴ് പശുക്കളേയും നാല് എരുമകളേയും ഒരു കുതിരയേയും കഴിഞ്ഞ ദിവസം മരുന്ന് കുത്തിവച്ച് കൊന്നിരുന്നു, ഫാമിലെ കന്നുകാലികള്‍ മാള്‍ട്ടപ്പനിയില്‍ നിന്ന് വിമുകതമായെന്ന വിലയിരുത്തലിനിടെയാണ് ഇപ്പോള്‍ വീണ്ടും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

രണ്ട് മാസം മുമ്പ് ഇവിടെ 92പശുക്കളേയും അഞ്ച് ആടുകളേയുമാണ് മാള്‍ട്ടപ്പനിയെ തുടര്‍ന്ന് ഇവിടെ കൊന്നൊടുക്കിയത്. പുതിയ പശുക്കളെ ഫാമിലേക്ക് കൊണ്ട് വരുന്നതിന് മുന്നോടിയായി വീണ്ടും രക്ത പരിശോധന നടത്തിയപ്പോഴാണ് വീണ്ടും മാള്‍ട്ടപ്പനി സ്ഥിരീകരിച്ചത്.

NO COMMENTS

LEAVE A REPLY