ക്യാഷ്‌ലെസ്സ് ആകാൻ ഒരുങ്ങി കെഎസ്ആർടിസിയും

kSRTC ksrtc employee strike cancelled ksrtc single duty reformation KSRTC TDF strike

പ്രീ പെയ്ഡ് കാർഡുമായി പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് കെഎസ്ആർടിസി. നോട്ട് പിൻവലിച്ചതോടെ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് പുതിയ നീക്കം.

1000 രൂപ മുതൽ 500 രൂപ വരെയുള്ള തുകയ്ക്കാണ് പ്രീപെയ്ഡ് കാർഡുകൾ ഇറക്കുക. എടിഎം കാർഡുകളുടെ വലിപ്പത്തിലാകും കാർഡുകൾ. ചില്ലറയില്ലാതെ നാട്ടുകാർ യാത്രാക്ലേശം അനുഭവിക്കുന്നതിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും അധികൃതരും.

ഒരുമാസമായിരുക്കും കാർഡിന്റെ കാലാവധി. കാലാവധിയ്ക്ക് ശേഷം കാർഡുകൾ വീണ്ടും റീച്ചാർജ് ചെയ്യാം. പുതിയ കാർഡുകൾ അടുത്ത ആഴ്ച മുതൽ ഇറക്കുമെന്നും ആവശ്യമനുസരിച്ച് കൂടുതൽ കാർഡുകൾ ഇറക്കുമെന്നും രാജമാണിക്യം അറിയിച്ചു.

1000 രൂപയുടേത് ബ്രോൺസ് കാർഡ്, 1500 രൂപയുടേത് സിൽവർ കാർഡ്, 3000 രൂപയുടേത് ഗോൾഡ് കാർഡ്, 5000 രൂപയുടേത് പ്രീമിയം കാർഡ് എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. 1000 രൂപയുടെ ബ്രോൺസ്‌കാർഡ് ഉപയോഗിച്ച് ഓർഡിനറി ബസുകളിൽ ജില്ലയ്ക്കുള്ളിൽ ഒരു മാസം യാത്ര ചെയ്യാം.

cashless ksrtc

NO COMMENTS

LEAVE A REPLY