പാർട്ടിംഗ് ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം

parting IFFK
  • ലോകസിനിമാ വിഭാഗത്തിൽ 81 ചിത്രങ്ങൾ.
  • അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ 15 ചിത്രങ്ങൾ.
  • ലൈഫ് ഓഫ് ആർട്ടിസ്റ്റിൽ 4 ചിത്രങ്ങൾ.

21ആമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം പാർട്ടിംഗ്. നവീദ് മഹ് മൗദി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അഫ്ഗാൻ അഭയാർത്ഥികളുടെ ചിത്രങ്ങൾ തുറന്നുകാട്ടുന്നു.

ഡിസംബർ 9 മുതൽ 16 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. 62 രാജ്യങ്ങളിൽ നിന്ന് 185 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്.

മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ ആയിരിക്കും ഉദ്ഘാടനവും ഉദ്ഘാടന ചിത്ര പ്രദർശനവും.

parting IFFK

NO COMMENTS

LEAVE A REPLY