ചെന്നിത്തലയുടെ പ്രസ്താവന മുഖം രക്ഷിക്കാൻ: കടകംപള്ളി സുരേന്ദ്രൻ

kadakampalli surendran

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുഖം രക്ഷിക്കാൻ വേണ്ടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമാണിതെന്നും പ്രധാന പ്രതിപക്ഷമായ കോൺഗ്രസിൻറെ പരാജയത്തിൻറെ ജാള്യത മറക്കാനാണ് ഇത്തരം പ്രസ്താവനകളെന്നും കടകംപള്ളി പറഞ്ഞു.

നോട്ട് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നും ശമ്പള പ്രതിസന്ധി മുന്നിൽ കാണണമായിരുന്നെന്നും കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

NO COMMENTS

LEAVE A REPLY