കൊച്ചി മുസ്‌രിസ് ബിനാലെയ്ക്ക് ഇനി ഒമ്പത് നാള്‍

kochi biennale 2016

ബിനാലെയുടെ മൂന്നാം പതിപ്പ് ഡിസംബര്‍ 12ന് ആരംഭിക്കും. ഉള്‍ക്കാഴ്ചകളുരുവാകുന്നിടം എന്നതാണ് ഇത്തവണത്തെ ബിനാലെ പങ്കുവയ്ക്കുന്ന ആശയം. 36രാജ്യങ്ങളില്‍ നിന്നായി 97കലാകാരന്മാരാണ് ഈ ബിനാലെയ്ക്ക് ഉള്‍ക്കാഴ്ചകളൊകുക്കാന്‍ എത്തുന്നത്. മലയാളികളായ കാര്‍ട്ടൂണിസ്റ്റ് ഇപി ഉണ്ണിയും എഴുത്തുകാരന്‍ ഇപി ഉണ്ണിയും പങ്കെടുക്കുന്നുണ്ട്.
ഡിസംബര്‍12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ 55സ്കക്കൂളുകളില്‍ നിന്നായി 350വിദ്യാര്‍ത്ഥികളും ബിനാലെയുടെ ഭാഗമാകും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വിദ്യാര്‍ത്ഥി ബിനാലെ ഉദ്ഘാടനം ചെയ്യും.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങി 11വേദികളായി ബിനാലെ ഒരുങ്ങും. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വോളാണ് ഇത്തവണത്തേയും പ്രധാന വേദി. കബ്രാള്‍ഹാള്‍, പെപ്പര്‍ ഹൗസ്, ഡേവിഡ് ഹാള്‍, ദര്‍ബാള്‍ ഹാള്‍, കാശി ആര്‍ട്ട് കഫെ, കാശി ആര്‍ട്ട് ഗ്യാലറി, എംഎപി വെയര്‍ഹൗസ്, ആനന്ദ് വെയര്‍ ഹൗസ്, ടികെഎം വെയര്‍ ഹൗസ് തുടങ്ങിയവയാണ് മറ്റ് വേദികള്‍.

kochi biennale 2016, kochi, aspin wall, dec 12

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE