മണിച്ചിത്രത്താഴിന്റെ ട്രയിലർ ഇങ്ങനെയായിരുന്നു

manichithrathazhu trailer

സിനിമയ്ക്ക് മുന്നെ ട്രെയിലർ ഹിറ്റാകുന്ന പുത്തൻ സിനിമാ കാലത്ത് ആദ്യ കാല ചിത്രങ്ങളുടെ ട്രയിലറുകൾ പരീക്ഷിക്കുന്നത് ഇതാദ്യമല്ല. മോഹൻലാൽ ആടുതോമയായി എത്തിയ സ്ഫടികത്തിന് ട്രയിലർ ഇറങ്ങിയിരുന്നു.

ഇപ്പോൾ വൈറലാകുന്നത് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതിലുപരി എത്ര കണ്ടാലും മതിവരാതെ പിടിച്ചു നിർത്തുകയും ചെയ്യുന്ന ഫാസിൽ ചിത്രം മണിച്ചിത്രത്താഴിന്റെ ട്രയിലർ ആണ്

ചിത്രം ഇന്ന് ഇറങ്ങിയിരുന്നെങ്കിൽ ഒരു പക്ഷേ ട്രയിലർ ഇങ്ങനെയായിരിക്കാം. തെക്കിനിയും നാഗവല്ലിയും സണ്ണിയും ഗംഗയുമെല്ലാം ഒറ്റൊരു അനുഭവമാകുകയാണ് ട്രയിലറിൽ. അരുൺ പിജിയാണ് മണിച്ചിത്രത്താഴിലെ രംഗങ്ങൾ കോർത്തിണക്കി മനോഹരമായ ട്രെയിലർ ഒരുക്കിയത്.

Subscribe to watch more

manichithrathazhu trailer

NO COMMENTS

LEAVE A REPLY