ജില്ലാ സഹകരണ ബാങ്കില്‍‍ മിറര്‍ അക്കൗണ്ട്. ഉത്തരവ് എത്തി

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള തടസ്സം ഒഴിവാക്കാന്‍ സഹകരണ ബാങ്കുകളില്‍ മിറര്‍ അക്കൗണ്ട് (സീറോ ബാലന്‍സ് അക്കൗണ്ടുകള്‍) തുറക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി.
ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. റിസര്‍വാ ബാങ്കിന്റെ നിയന്ത്രണം മൂലം പ്രാഥമിക സഹകരണ സംഘത്തില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ട് നിക്ഷേപകര്‍ക്ക് ഈ തീരുമാനം സഹായകരമാകും. മിറര്‍ അക്കൗണ്ട് തുടങ്ങിയാല്‍ നിക്ഷേപകര്‍ക്ക് ആഴ്ചയില്‍24,000രൂപ വരെ പിന്‍വലിക്കാം.

NO COMMENTS

LEAVE A REPLY