ശബരിമല സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ഈ മാസം കേരളത്തിൽ വിളിച്ച് ചേർക്കും; തൃപ്തി ദേശായി

trupti desai

സ്ത്രീ വിശുദ്ധിയുടെ അളവ് കോൽ ആർത്തവമല്ലെന്നും അതുകൊണ്ടുതന്നെ 41 ദിവസത്തെ വ്രതമെടുത്ത് തന്നെ മലചവിട്ടുമെന്നും തൃപ്തി ദേശായി.

സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന മഹാരാഷ്ട്രയിലെ ഹാജി അലി ദർഗയിൽ സന്ദർശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് കൂടിയായ തൃപ്തി ദേശായി.

ആരാധനയിൽ സ്ത്രീകൾക്ക് നീതി നേടിയെടുക്കുന്നതിൽ ശബരിമലയാണ് അടുത്ത ലക്ഷ്യം. ശബരിമല സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ഈ മാസം കേരളത്തിൽ വിളിച്ച് ചേർക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും സുപ്രീംകോടതി ലിംഗനീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY