കോഴിക്കോട് വാഹനം കത്തിച്ചവര്‍ പിടിയില്‍

സാമുദായിക സംഘര്‍ഷത്തിനെന്ന് സംശയിക്കുന്ന രീതിയില്‍ പുതിയാപ്പയില്‍ നാല് ഇരുചക്രവാഹനവും വീടും ഭാഗികമായി കത്തിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി.പുതിയങ്ങാടി നങ്ങത്താടത്ത് ഹൗസില്‍ ഡാനിഷ് നമ്പാന്‍ (20), പുതിയാപ്പ കായക്കലകത്ത് ഹൗസില്‍ കെ. സുരന്‍ (21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.  പെട്രോള്‍ മോഷണത്തിനിടെയാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പൊലീസ് അറിയിച്ചു. നവംബര്‍ 22ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പുതിയാപ്പയിലെ സൂര്യന്‍കണ്ടി മുരളീധരന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു സ്കൂട്ടറും രണ്ടു ബൈക്കും കത്തിനശിച്ചത്. സി.ഐ ടി.കെ. അഷ്റഫിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

സംഭവത്തിന് ശേഷം ഗോവയിലേക്ക് കടന്ന ഇവര്‍ തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്.

NO COMMENTS

LEAVE A REPLY