മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം അപകടത്തിൽ മരിച്ചു

c jabir

മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സി ജാബിർ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം, അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ജാബിറിന്റെ കാർ ഞായറാഴ്ച ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മുസ്ലിയാരങ്ങാടി, മില്ലുംപടിയിൽവെച്ച് ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.

കേരളാ പോലീസ് ടീമിന് വേണ്ടിയും കേരള സംസ്ഥാന ടീമിന് വേണ്ടിയും ഇന്ത്യൻ ടീമിന് വേണ്ടിയും ജാബിർ ബൂട്ടണിഞ്ഞിട്ടുണ്ട്. രണ്ട് വർഷമായി എംഎസ്പിയിൽ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു.

NO COMMENTS

LEAVE A REPLY