ദുബെയിൽ അപകടം; 5 പേർ മരിച്ചു

0
418
dubai accident

ദുബെയിൽ മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. രണ്ട് ഇന്ത്യക്കാരും മൂന്ന് ബംഗ്‌ളാദേശ് സ്വദേശികളുമാണ് മരിച്ചത്. എഴു പേർക്ക് ഗുരുതരമായ പരിക്കേറ്റു. ഗർഹൂദ് പാലത്തിന്റെ ദിശയിൽ അൽ റബാത്ത് റോഡിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടം. ക്‌ളീൻകോ കമ്പനിയിലെ 19 തൊഴിലാളികളുമായി പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്.

NO COMMENTS

LEAVE A REPLY