ജയലളിതയുടെ ആരോഗ്യനില; വാർത്ത കണ്ടുകൊണ്ടിരിക്കെ ഒരാൾ മരിച്ചു

jayalalitha changed in hi dependency unit

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം വന്നുവെന്ന വാർത്ത ടെലിവി ഷനിൽ കണ്ടുകൊണ്ടിരിക്കെ ഒരാൾ ഹൃദയാഘാതം വന്ന് മരിച്ചു. തമിഴ്‌നാട് കടലൂർ ജില്ലയിയിലാണ്‌ ജയലളിതയുടെ രോഗവാർത്ത കണ്ടുകൊണ്ടിരിക്കെ മരണം സംഭവിച്ചത്‌.

ഇന്നലെ രാത്രിയോടെയാണ് ജയലളിതയുടെ രോഗവിവരം മാധ്യമങ്ങൾ നൽകിത്തുടങ്ങിയത്. ഇതോടെ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തമിഴ്‌നാട്ടിലേക്കുള്ള എല്ലാ സർവ്വീസുകളും നിർത്തിവെച്ചു. തിരുവണ്ണാമലയിൽവെച്ച് കർണാടക ബസ്സിന് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്നാണ് സർ്വവീസുകൾ നിർത്തിവെച്ചത്. കേരളത്തിൽനിന്നുള്ള കെഎസ്ആർടിസി ബസ്സുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്.

1 COMMENT

LEAVE A REPLY