അമ്പതിന്റേയും ഇരുപതിന്റേയും പുതിയ നോട്ടുകള്‍ വരുന്നു

new currency

അമ്പത് രൂപയുടേയും ഇരുപത് രൂപയുടേയും പുതിയ നോട്ടുകള്‍ വരുന്നു. റിസര്‍വ് ബാങ്ക് അറിയിച്ചതാണ് ഇക്കാര്യം. പുതിയ കറന്‍സികള്‍ വന്നാലും പഴയ കറന്‍സി ഉപയോഗിക്കാം.

മഹാത്മഗാന്ധി സീരിസിലുള്ളതായിരിക്കും പുതിയ നോട്ടുകള്‍. എന്നാല്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഇന്റാഗ്ലിയോ അച്ചടിയല്ല പുതിയ നോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു വശത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ ഒപ്പ് ഉണ്ടായിരിക്കും. അച്ചടിച്ച പ്രസ് ഏതെന്ന് അറിയാനുള്ള അധിക സുരക്ഷാ ക്രമീകരണം നോട്ടില്‍ ഉണ്ടാകും.

NO COMMENTS

LEAVE A REPLY