ജയലളിത-എംജിആര്‍ കൂട്ടുകെട്ടിലെ ആ 28 ചിത്രങ്ങള്‍

15ആം വയസില്‍ സിനിമാ ലോകത്ത് എത്തിയ ജയലളിത എംജിആറിന്റെ ജോടിയായി 28 സിനിമകളിലാണ് അഭിനയിച്ചത്. ആദ്യ കാലഘട്ടങ്ങളില്‍ ശിവാജി ഗണേശന്‍, രവിചന്ദ്രന്‍, ജയ്ശങ്കര്‍ എന്നിവരുടെ നായികയായ ജയലളിത അറുപതുകളിലും എഴുപതുകളിലുമാണ് എംജിആറിന്റെ നായികയാകുന്നത്.

Read More : അന്ന് എംജിആർ ഇന്ന് ജയലളിത

എംജിആറുമായുള്ള അഭിനയവും ഇവര്‍ തമ്മിലുള്ള അടുപ്പവുമാണ് പിന്നീട് ഇന്ന് നമ്മള്‍ കണ്ട ജയലളിതയിലേക്കുള്ള മാറ്റത്തിന് ചവിട്ട് പടിയാകുന്നത്. 1890ല്‍ എഐഎഡിഎംകെയില്‍ അംഗമായതോടെ പുരട്ചി തലൈവി എന്ന ആ വലിയ പദത്തിലേക്ക് ജയലളിത എത്തുകയായിരുന്നു.

j-jayalalitha-101969ല്‍ ഇറങ്ങിയ എന്‍സ്ലേവ്ഡ് വുമണ്‍ എന്ന ചിത്രത്തിലാണ് ഈ ജോഡി ആദ്യമായി ഒന്നിക്കുന്നത്. ആയിരത്തില്‍ ഒരുവന്‍, എങ്കള്‍ തങ്കം, രഹസിയ പോലീസ് 115, ചന്ദ്രോദയം, കണ്ണന്‍ എന്‍ കാതലന്‍, തേടി വന്ന മാപ്പിളൈ, ഒളി വിളക്കു, തുടങ്ങി 28ചിത്രങ്ങളിലാണ് ഇവര്‍ ഒന്നിച്ച് അഭിനയിച്ചത്. 1972ല്‍ പുറത്തിറങ്ങിയ അണ്ണമിട്ട കൈ എന്ന ചിത്രമാണ് ഇവര്‍ അവസാനം അഭിനയിച്ച ചിത്രം.

mgr-mar14

1965ല്‍ തിയേറ്ററുകളെ ഇളക്കിമറിച്ച ജയലളിതയും എഐഎഡിഎംകെ സ്ഥാപകനേതാവ് എംജിആറും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച തമിഴ് സിനിമ, ‘ആയിരത്തിലൊരുവന്‍’ കഴിഞ്ഞ  ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടില്‍ റിലീസ് ചെയ്തത് വീണ്ടും ചര്‍ച്ചയായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE