യാത്രാമൊഴികളുമായി ആയിരങ്ങള്‍

JAYALALITHA

ഇന്നലെ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. മരണത്തില്‍ അനുശോചിച്ച് ഇന്ന് ദേശീയ ദുഖാചരണം. കേരളത്തിലും ഇന്ന് പൊതു അവധിയാണ്.

വൈകീട്ട് നാലുവരെ പൊതുജനങ്ങൾക്ക് രാജാജി ഹാളിലെത്തി ആദരാഞ്ജലി അർപ്പിക്കാം. ഇവിടേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുകയാണ്. ശക്തമായ സുരക്ഷാ സംവിധാനം പോലീസ് ഒരുക്കിയിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ മെറീന ബീച്ചിൽ നടക്കും. എം.ജി.ആർ സ്​മാരകത്തോട്​ ചേർന്ന്​  ജയലളിതക്കും ചിതയൊരുക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിക്കാൻ ചെന്നൈയിലെത്തും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം രാജ്യത്തെ വിവിധ തുറകളിലുള്ള പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രസർക്കാറിനു വേണ്ടി കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, പൊൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും

NO COMMENTS

LEAVE A REPLY