കണ്ണീർ കടലായി തമിഴ്‌നാട്; ഏഴ് ദിവസത്തെ ദു:ഖാചരണം

death-jayalalitha

തമിഴകത്തെ കണ്ണീരിലാഴ്ത്തി തമിഴ്‌നാടിന്റെ അമ്മ മറഞ്ഞിരിക്കുന്നു. തിരിച്ചുവരുമെന്ന പ്രതീക്ഷകൾ ബാക്കിയാക്കിയാണ് ജയലളിതയുടെ ഈ വിയോഗം. ജയലളിതയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ദിവസത്തെ ദുഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജയലളിതയുടെ മരണം പ്രഖ്യാപിക്കും മുമ്പേ മുഖ്യമന്ത്രിയായി ഒ പനീർ സെൽവത്തെ പാർട്ടി തെരഞ്ഞെടുത്തിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് മരണവാർത്ത അപ്പോളോ ആശുപത്രി പുറത്തുവിട്ടത്. Jഇതുവരെ ആറ് പേരാണ് ജയലളിതയുടെ മരണത്തെ തുടർന്ന് മരിച്ചത്.

സംസ്ഥാനത്തുടനീളം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജയലളിതയുടെ മരണത്തിൽ ദുഖാർദ്രരായ അണികൾ ഏത് തരത്തിൽ പ്രതികരിക്കുമെന്ന് പറയാനാകില്ലെന്നതിനാലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.