മറീന ബീച്ചിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹം

JAYALALITHA

ഇന്നലെ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന മറിന ബീച്ചിലേക്ക് വൻ ജനപ്രവാഹം. തമിഴ്‌നാടിന്റെ സ്വന്തം അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായി പതിനായിരങ്ങളാണ് ബീച്ചിന്റെ പരിസരത്ത് തടിച്ച് കൂടിയിരിക്കുന്നത്.

ജയലളിതയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം മറീന ബീച്ചിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മറീന ബീച്ചിൽ എംജിആർ സ്മൃതി മണ്ഡപത്തിനടുത്ത് തന്നെയാണ് ജയലളിതയ്ക്കും അന്ത്യവിശ്രമമൊരുക്കുന്നത്.

NO COMMENTS

LEAVE A REPLY