ഇനി പനീർ …

പനീര്‍ സെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
രാജ്ഭവനില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടന്നു
ജയാ മന്ത്രിസഭയിലെ നിലവിലെ ധനമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ. പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി. പനീര്‍ സെല്‍വത്തെ മുഖ്യമന്ത്രിയായി രാത്രി വൈകി ചേര്‍ന്ന എഐഡിഎഎംകെ എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു .
വെളുപ്പിനെ ഒരു മണിക്ക് ശേഷം ഗവർണ്ണറുടെ വസതിയിലായിരുന്നു സത്യപ്രതിജ്ഞ ! ജയലളിത മരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തു ഉടലെടുക്കാൻ സാധ്യതയുള്ള ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുന്നതിന് സംസ്ഥാനത്തു ഒരു ഭരണം ഉണ്ടാവുക എന്നത് അത്യാവശ്യമാണ്. ഈ സാഹചര്യം തരണം ചെയ്യാനാണ് രാത്രി തന്നെ തീരുമാനം ഉണ്ടായതും വെളുപ്പിനെ സത്യപ്രതിജ്ഞ നടന്നതും.
എംഎല്‍എമാരെല്ലാം രാജ്ഭവനില്‍ എത്തിച്ചേര്‍ന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here