ജയലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രപതിയും പ്രധാന മന്ത്രിയും

Who is next in aiadmk

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി രാജാജി ഹാളിൽ എത്തി. ജയലളിതയുടെ വിയോഗത്തിൽ അതിയായ ദു:ഖമുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി അറിയിച്ചു. അവസാനം വരെ പോരാടിയ യഥാർത്ഥ പോരാളിയായിരുന്നു ജയ എന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

രാഷ്ട്രപതിയെ കൂടാതെ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും, എഐസിസി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

NO COMMENTS

LEAVE A REPLY