അമ്മയ്ക്ക് ഇനി നിത്യ വിശ്രമം

Jayalalitha

ജയലളിതയുടെ സംസ്‌കാരചടങ്ങുകൾ പൂർത്തിയായി.അമ്മ ആഗ്രഹിച്ചതുപോലെ മറീന ബീച്ചിൽ എംജിആർ മണ്ഡപത്തിനടുത്ത് അന്ത്യവിശ്രമമൊരുക്കി.

കഴിഞ്ഞ 25 വർഷമായി തങ്ങൾക്ക് വേണ്ടി ഉറക്കമുപേക്ഷിച്ച് പോരാടിയ അമ്മ ഇനി വിശ്രമിക്കുകയാണ്. നിത്യവിശ്രമമൊരുക്കി അണികൾ തിരിഞ്ഞു നടക്കുമ്പോൾ അവരുടെ കണ്ണീർ തോർന്നിട്ടില്ല.

അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജയലളിതയുടെ വിയോഗത്തോടെ ഒരു യുഗം തന്നെയാണ് അവസാനിക്കുന്നത്. പ്രാദേശിക പാർട്ടിയായിരുന്ന എഐഎഡിഎംകെയെ ദേശീയ പാർട്ടിയോളം ഉയർത്തിയത് ജയലളിത എന്ന ഒറ്റയാൾ പോരാളിയായിരുന്നു.

എംജിആറിന്റെ മരണത്തോടെ പാർട്ടിയിലെ നെടുനായകത്വം നേടിയെടുത്ത പുരട്ചിതലൈവി എംജിആറിനുമപ്പുറം തമിഴ്‌നാടിനെ തല്ലിലേക്ക് അടുപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രാജ്യം മുഴുവൻ ആ മരണമില്ലാത്ത ഒർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കുകയാണ്.

NO COMMENTS

LEAVE A REPLY