ബിജുരമേശിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്

ആഢംബരമായി മകളുടെ വിവാഹം നടത്തിയ വ്യവസായി ബിജുരമേശിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്. ബിജു രമേശിന്റെ തിരുവനന്തപുരത്തെ വസതിയിലാണ് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം എത്തി പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12മണിക്ക് ആരംഭിച്ച പരിശോധന രാത്രി ഒമ്പത് മണിവരെ നീണ്ടു.
നോട്ട് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടൂര്‍ പ്രകാശിന്റെ മകനും ബിജുരമേശിന്റെ മകളും തമ്മിലുള്ള വിവാഹം ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയും.

NO COMMENTS

LEAVE A REPLY