പേറ്റിഎം ഉപയോഗിക്കാൻ ഇനി ഇന്റർനെറ്റ് വേണ്ട

no need of internet to use paytm

നോട്ട് നിരോധനം നടപ്പാക്കിയതോടെ പണമിടപാടുകൾ മുഴുവൻ എടിഎം വഴിയും, മറ്റ് ഇ-വാലറ്റ് ആപ്ലിക്കേഷനിലൂടെയും ആണ് നടക്കുന്നത്. ഇ-വാലറ്റ് ആപ്ലിക്കേഷനുകളിൽ ‘പേറ്റിഎം‘ ആണ് മുൻനിരയിൽ നിൽക്കുന്നത്.

പേറ്റിഎം ആപ്ലിക്കേഷൻ ഇല്ലാതിരുന്നവർ കൂടി നോട്ട് നിരോധനം വന്ന് കറൻസി ക്ഷാമം നേരിട്ടതോടെ ആപ്പ് ഇൻസ്റ്റോൾ ചെയ്യാൻ തുടങ്ങി.

ഇപ്പോൾ പേറ്റിഎം ഒരു സന്തോഷവാർത്തയുമായാണ് എത്തിയിരിക്കുന്നത്. ലോകോത്തര ഇ-വാലറ്റ് ആപ്ലിക്കേഷനായി പേറ്റിഎം ഉപയോഗിക്കാൻ ഇനി ഇന്റർനെറ്റിന്റെ ആവശ്യമില്ല.

കമ്പനിയുടെ 1800 1800 1234 എന്ന ടോൾ ഫ്രീ നമ്പറിലൂടെ ഉപഭോക്താക്കൾക്ക് പണമിടപാടുകൾ നടത്താൻ സാധിക്കും. ഇതിലൂടെ മൊബൈൽ ഫേൺ റീചാർജ് വരെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്വന്തം മൊബൈൽ നമ്പറിലൂടെ പേറ്റിഎം ആപ്പിൽ രജിസ്റ്റർ ചെയ്ത് 4 അക്ക പിൻ നമ്പറും സെറ്റ് ചെയ്താൽ ഈ സേവനം ഉപയോഗിക്കാം. എന്നാൽ പേറ്റിഎം അക്കൗണ്ട് ഉണ്ടാക്കാൻ ഇന്റർനെറ്റ് വേണം.

no need of internet to use paytm

NO COMMENTS

LEAVE A REPLY