തെരുവ് നായയുടെ കടിയേറ്റ് നാല് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

stray dogs killed stray dog attack, 10 injured

മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റു. എം.എസ്.പി ഹയർ സെക്കണ്ടറി സ്‌കൂളിലെ മൂന്നു വിദ്യാർഥികൾക്കും മലപ്പുറം ഗവ. കോളജ് വിദ്യാർഥിനിക്കുമാണ് നായയുടെ കടിയേറ്റ് പരിക്കേറ്റത്. എം.എസ്.പി സ്‌കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളായ ഹുസ്‌ന, ആകാശ്, ഫർസാന എന്നിവർക്കും കോളജ് വിദ്യാർഥിനി രഞ്ജിതക്കുമാണ് കടിയേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY