ഡക്ക് ടേൽസ് തിരിച്ചു വരുന്നു

duck tales returns

കാർട്ടൂൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി ഡിസ്‌നി എത്തുന്നു. തൊണ്ണൂറുകളിലെ ബാല്യങ്ങളുടെ ഇഷ്ട കാർട്ടൂണായ ‘ഡക്ക് ടേൽസ്’ തിരിച്ചുവരികയാണ്. ഡിസ്‌നിയാണ് ഡക്ക് ടേൽസിന്റെ പുതിയ കാർട്ടൂണിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നത്.

തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂണായിരുന്നു ഡക്ക് ടേൽസ്. ഒരു പക്ഷേ പണ്ടത്തെ ആളുകൾ തൊടിയിൽ കളിച്ചതും, മഷി തണ്ടു പറിച്ചതുമെല്ലാമാണ് നൊസ്റ്റാൾജിയ എങ്കിൽ ഇന്ന് ന്യൂജെനറേഷൻ എന്ന അവകാശപ്പെടുന്ന 90 കളിലെ കുരുന്നുകൾക്ക് ഡക്ക് ടേൽസാണ് നൊസ്റ്റാൾജിയ.

അമ്മാവൻ സ്‌ക്രൂജും, അനന്തരവന്മാരായ മൂന്നു തറാവ് കൂട്ടന്മാരെയും നമുക്കാർക്കും തന്നെ മറക്കാൻ കഴിയില്ല. 2017 ഈ നാൽവർ സംഘം നമ്മുടെ സ്വീകരമുറികളിൽ എത്തും.

Subscribe to watch more

duck tales returns

NO COMMENTS

LEAVE A REPLY