ഇപ്പോഴും അവർ പ്രണയിക്കുന്നു

നൂറ്റാണ്ടുകൾ പഴക്കമുള്ള പലതരത്തിലുള്ള കൗതുകം വസ്തുക്കൾ പുരാവസ്തു ഗവേഷകർ കണ്ടുപിടിച്ചിട്ടുണ്ട്. ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്ന വിവിധ തരം ആയുധങ്ങൾ, പാത്രങ്ങൾ, ശിൽപ്പങ്ങൾ എന്തിനേറെ, നഗരങ്ങൾ വരെ അവർ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
എന്നാൽ ലോകമെമ്പാടുമുള്ള പുരാവസ്തു ഗവേഷകരുടെ ഹൃദയത്തെ സ്പർശിക്കാൻ ഒരു കണ്ടുപിടുത്തത്തിന് മാത്രമേ സാധിച്ചിട്ടുള്ളു…. ‘ലവേഴ്സ് ഓഫ് വൽഡാരോ’ എന്ന കണ്ടുപിടുത്തം !!
എന്താണ് ലവേഴ്സ് ഓഫ് വൽഡാരോ എന്നത് ഒരു ശിൽപ്പമോ, സ്തൂപമോ അല്ല മറിച്ച് രണ്ടു മനുഷ്യരുടെ അസ്തികൂടമാണ്. പരസ്പരം ആലിംഗനം ചെയ്ത നിലയിലാണ് ഇവരെ കണ്ടെത്തിയിരക്കുന്നത്. 2007 ലാണ് ഇത് കണ്ടെത്തിയത്.
60,000 വർഷത്തോളം പഴക്കമുള്ള ഇവരെ ഇറ്റലിയിലെ മന്ത്വയ്ക്ക് സമീപമുള്ള സാൻ ജിയോർജിയോയിലെ ശവകൂടീരത്താലണ് കണ്ടെത്തിയത്. വീനശിലായുഗത്തിലേതാണ് ഈ ശവക്കല്ലറെയന്ന് ഗവേഷകർ വിലയിരുത്തുന്നു.
എലീന മരിയ മെനോട്ടി എന്ന പുരാവസ്തു ഗവേഷക നയിച്ച സംഘമാണ് ‘ലവേഴ്സ് ഓഫ് വൽഡാരോ’ കണ്ടെത്തിയത്.
മരണകാരണം എന്താണെന്ന് സംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പരസ്പരം ആലിഗനം ചെയ്യുന്നതിനിടെ അപകടം സംഭവിച്ചതോ, അതുമല്ലെങ്കിൽ കൊടും തണുപ്പിനെ ചെറുക്കാൻ ആലിംഗനെ ചെയ്ത തണുപ്പ് സഹിക്കാനാകാതെ മരിച്ചതോ ആവാം എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
അസ്തൂകൂടങ്ങളുടെ പരിശോധന പ്രകാരം സ്ത്രീയുടേയും, പുരുഷന്റെയും പ്രായം 18-20 നും മധ്യേ ആണെന്നും ഇരുവർക്കും ഏകദേശം 5 അടി 2 ഇഞ്ച് ഉയരവും ഉണ്ടായിരുന്നുവെന്നും ഗവേഷകർ വിലയിരുത്തുന്നു.
എന്നിരുന്നാലും, അപൂർവ്വങ്ങളിലും അപൂർവ്വമായെ ഇത്തരം അസ്തികൂടങ്ങൾ കണ്ടെത്തിയിട്ടുള്ളു എന്നും ഗവേഷകർ പറയുന്നു.
Lovers of Valdaro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here