സുധീരനെയും ഉമ്മൻചാണ്ടിയെയും ഒതുക്കി ഐ ഗ്രൂപ്പ് ; ജില്ലകളിൽ യുവതുർക്കികൾ

കേരളത്തിലെ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റുമാരെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്കും , യുവാക്കൾക്കും പ്രാധാന്യം നൽകിയാണ് ഡി സി സി അധ്യക്ഷന്മാർ നിയമിതനായത്. വനിതാ പ്രാതിനിധ്യം പേരിനു വേണ്ടി കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനം ബിന്ദു കൃഷ്ണയ്ക്കു നൽകിയതിലൂടെ ഉറപ്പുവരുത്തി.

ഡിസിസി അധ്യക്ഷൻമാരിൽ വനിതകൾ ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് നേരത്തേ തന്നെ സൂചനകൾ നൽകിയിരുന്നു. രണ്ടു ജില്ലകൾ വേണമെന്നാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്.

പട്ടികയിൽ ഐ ഗ്രൂപ്പിനു മേധാവിത്തം. ആകെയുള്ള പതിനാലിൽ എട്ട് ഡിസിസി പ്രസിഡന്റുമാരും ഐ ഗ്രൂപ്പിൽ നിന്നാണ്. തൃശൂരിലൂടെ സുധീരപക്ഷത്തിന് ഒരു അധ്യക്ഷ സ്ഥാനം ലഭിച്ചു. കോഴിക്കോട്, കാസർകോട്, പത്തനംതിട്ട, കോട്ടയം, മലപ്പുറം എന്നീ ജില്ലകൾ  എ ഗ്രൂപ്പിനു ലഭിച്ചു.

new-dcc-presidants

ഡിസിസി പ്രസിഡന്റുമാർ

തിരുവനന്തപുരം – നെയ്യാറ്റിൻകര സനൽ
കൊല്ലം – ബിന്ദു കൃഷ്ണ
പത്തനംതിട്ട – ബാബു ജോർജ്
ആലപ്പുഴ– എം.ലിജു
ഇടുക്കി – ഇബ്രാഹിം കുട്ടി കല്ലാർ
കോട്ടയം – ജോഷി ഫിലിപ്പ്
എറണാകുളം – പി.ജെ.വിനോദ്
തൃശ്ശൂർ – ടി.എൻ. പ്രതാപൻ
പാലക്കാട് – വി.കെ. ശ്രീകണ്ഠൻ
മലപ്പുറം –വി.വി. പ്രകാശ്
കോഴിക്കോട് – ടി.സിദ്ദിഖ്
കണ്ണൂർ – സതീശൻ പാച്ചേനി
വയനാട്– ഐ.സി.ബാലകൃഷ്ണൻ
കാസർകോട് – ഹക്കിം കുന്നേൽ

NO COMMENTS

LEAVE A REPLY