ദയവായി പണിയെടുക്കൂ- എംപിമാരോട് രാഷ്ട്രപതി

നോട്ട് പിൻവലിക്കൽ വിഷയത്തിൽ പാർലമെന്‍റ് നടപടികൾ തടസപ്പെടുത്തുന്നതിനെ വിമർശിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി. എംപിമാരോട് പാർലമെന്‍റ് നടപടികൾ തടസപ്പെടുത്താതെ ജോലി ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരന്തരം സഭാനടപടികള്‍ സ്തംഭിപ്പിക്കുന്നത് ശരിയായ രീതിയല്ല. ഡിഫൻസ് എസ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് രാഷ്ട്രപതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പ്രതിപക്ഷം ഭൂരിപക്ഷത്തെ നിശബ്ദരാക്കുകയാണ്. എല്ലാ പാർട്ടിയിലേയും മുതിർന്ന നേതാക്കൾ പാർലമെന്‍റിൽ ഇരിക്കുന്നുണ്ട്. എന്നാൽ കുറച്ച് പേർ ബഹളം വെച്ച് സഭ തടസപ്പെടുത്തുകയാണ്. രാഷ്ട്രപതി പറഞ്ഞു.

NO COMMENTS

LEAVE A REPLY