പീഡനക്കേസില്‍ വൈദികന് ഇരട്ട ജീവപര്യന്തം

puthanvelikara rape case

എറണാകുളം പുത്തന്‍വേലിക്കര പീഡനക്കേസില്‍ ഒന്നാം പ്രതിയും വൈദികനുമായ എഡ്വിന്‍ ഫാഗറസിന് ഇരട്ട ജീവപര്യന്തം. 215000 രൂപ പിഴയും ഒടുക്കണം . പള്ളിമേടയില്‍ വച്ച് പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍ സില്‍വര്‍സ്റ്റര്‍ ഫിഗറസിന് ഒരു വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്.

പള്ളിയില്‍ കുര്‍ബാനക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോയിരുന്ന പെണ്‍കുട്ടിയെ പള്ളിവികാരി അടുപ്പം നടിച്ച് മേടയിലേക്ക് വിളിച്ച് അവിടെവെച്ച് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തകയും ചെയ്തു. പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാത കുരിശ് പള്ളിയിലെ വികാരിയായിരുന്നു ഇയാള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയാണ് വികാരി പീഡിപ്പിച്ചത്. മാര്‍ച്ച് മാസത്തില്‍ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്.  മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ വികാരി കഴിഞ്ഞ മാസം എട്ടിനാണ് കീഴടങ്ങിയത്.

NO COMMENTS

LEAVE A REPLY