ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ട- ഹൈക്കോടതി

breaking

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. നിലവിലെ ആചാരങ്ങള്‍ തുടരാമെന്നും ,  ആചാരങ്ങള്‍ മാറ്റാന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക‍ു ചുരിദാർ ധരിച്ചു കയറാമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ നവംബര്‍ 28നാണ് അറിയിച്ചത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ ചുരിദാറിനു മീതേ മുണ്ടുടുക്കണമെന്ന ആചാരത്തിനെതിരം അഡ്വ.റിയയാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു.

ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പരാതിക്കാരി അറിയിച്ചു.

NO COMMENTS

LEAVE A REPLY