പുതിയ പടങ്ങള്‍ ഇന്റര്‍നെറ്റില്‍- തമിഴ്റോക്കേഴ്സ് അഡ്മിന്‍ അറസ്റ്റില്‍

tamil rockers

പുലിമുരുകന്‍ ഉള്‍പ്പടെയുള്ള സിനിമകള്‍ ഇന്റര്‍നെറ്റിലിട്ടതിന് തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിന്റെ നടത്തിപ്പുകാരായ മൂന്നുപേര്‍ അറസ്റ്റില്‍. സതീഷ്, ശ്രീനി,ഭുവനേഷ് എന്നിവരെയാണ് കോയമ്പത്തൂരില്‍വെച്ച് ആന്റി പൈറസി സെല്‍ ഡിവൈഎസ്പി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അടുത്തിടെ പുലിമുരുകന്‍ തമിഴ് റോക്കേഴ്സ് ഇന്റര്‍നൈറ്റിലിട്ടിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് സിനിമകള്‍ റിലീസ് ചെയ്താലുടന്‍ പതിവായി ഇന്റര്‍നെറ്റില്‍ ഇടുന്നതിനായി കോയമ്പത്തൂരില്‍ ഇവര്‍ ഓഫീസ് പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് പോലിസ് പറഞ്ഞു

NO COMMENTS

LEAVE A REPLY