നിവിന്‍ പോളിയുടെ നായികയായി തമിഴകത്തിന്റെ സ്വന്തം തൃഷ

തെന്നിന്ത്യൻ നടി തൃഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. യുവനടൻ നിവിൻ പോളിയുടെ നായികയായാണ് തൃഷ് മലയാള സിനിമയിൽ എത്തുന്നത്.
ശ്യാമ പ്രസാദാണ് സിനിമ സംവിധാനം ചെയ്യുന്നത്. അടുത്ത ഏപ്രിലിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
തൃഷയുടെ അറുപതാമത് ചിത്രമാണിത്. ചിത്രത്തിൽ അഭിനയിക്കുന്നതിൽ താൻ ആവേശഭരിതയാണെന്ന് തൃഷ ട്വിറ്ററിലൂടെ പറഞ്ഞു. ഈ ചിത്രം തനിക്ക് ഏറെ പ്രത്യേകതയുള്ളതായിരിക്കുമെന്നും തൃഷ കൂട്ടിച്ചേർത്തു.
തൃഷയുടെ അറുപതാമത് ചിത്രമാണിത്. ചിത്രത്തിൽ അഭിനയിക്കുന്നതിൽ താൻ ആവേശഭരിതയാണെന്ന് തൃഷ ട്വിറ്ററിലൂടെ പറഞ്ഞു. ഈ ചിത്രം തനിക്ക് ഏറെ പ്രത്യേകതയുള്ളതായിരിക്കുമെന്നും തൃഷ കൂട്ടിച്ചേർത്തു.
ശ്യാമപ്രസാദിന്റെ കഴിഞ്ഞ ചിത്രമായ ‘ഇവിടെ’യിൽ പൃഥ്വിരാജിനും ഭാവനയ്ക്കുമൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിൽ നിവിൻപോളി അഭിനയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here